Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാർക്കിങ്ങിന് അനധികൃത പിരിവ്: 10 പേർ അറസ്റ്റിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: വാഹന പാർക്കിങ്ങിന് അനധികൃതമായി പിരിവ് നടത്തിയ പത്തംഗ സംഘം അറസ്റ്റിലായി. അൽറായിയിലെ വാണിജ്യ സമുച്ചയത്തിലെ പാർക്കിങ് സ്ഥലം കൈയടക്കി വാഹന ഉടമകളെ ചൂഷണം ചെയ്തിരുന്ന ബംഗ്ലാദേശി സംഘമാണ് പിടിയിലായത്. മാനവ വിഭവശേഷി സമിതിയാണ് ഇവരെ പിടികൂടിയത്.
സൗജന്യ കാർ പാർക്കിങ് കൈയടക്കി, സ്ഥലം അനുവദിക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് രണ്ട് ദീനാർ വീതം വാങ്ങുകയായിരുന്നു ഇവർ. സ്വന്തം വാഹനങ്ങൾ ഇവിടെ നിർത്തിയിട്ടായിരുന്നു സ്ഥലം കൈയടക്കിയത്. വാഹന ഉടമകളിൽനിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് മാനവ വിഭവശേഷി സമിതിയിലെ അന്വേഷണ വിഭാഗം സ്ഥലത്തെത്തി ഇവരെ പിടികൂടിയത്. പ്രതിദിനം 200 ദീനാറോളം ഇവർ സമ്പാദിച്ചിരുന്നു. പിരിവ് സംഖ്യ 10 പേരും തുല്യമായി വീതിച്ചെടുക്കാറായിരുന്നു പതിവ്.
Next Story

