നീറ്റ് പരീക്ഷ റാങ്ക് ജേതാക്കളെ െഎ.എം.സി.സി ആദരിച്ചു
text_fieldsനീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കക്കോടി പാലത്ത് കെ.പി. സലീമിെൻറ മകൾ ഐഷക്ക് െഎ.എം.സി.സി കുവൈത്ത് കമ്മിറ്റിയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: നീറ്റ് പരീക്ഷയിലെ ഉന്നത വിജയികളെ ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി ആദരിച്ചു.കേരളത്തിൽ ഒന്നാം റാങ്ക് നേടിയ കൊയിലാണ്ടി കൊല്ലം സ്വദേശിനി എസ്. അയിഷയെയും അഖിലേന്ത്യ തലത്തിൽ 193ഉം ഒ.ബി.സി വിഭാഗത്തിൽ 37ാം റാങ്കും നേടിയ കക്കോടി പാലത്ത് കെ.പി. സലീമിെൻറ മകൾ ഐഷയെയുമാണ് കുവൈത്ത് െഎ.എം.സി.സി മെമേൻറായും കാഷ് അവാർഡും നൽകി ആദരിച്ചത്.
കുടുംബത്തിെൻറ സാമ്പത്തിക പരാധീനതകൾക്കിടയിലാണ് കക്കോടി പാലത്ത് െഎഷയുടെ നേട്ടം. ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉപഹാരം കൈമാറി.ഐ.എൻ.എൽ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഷർമ്മദ് ഖാൻ, ജില്ല വൈസ് പ്രസിഡൻറ് മെഹബൂബ് കുറ്റിക്കാട്ടൂർ, റഫീഖ് ചേളന്നൂർ, റഷീദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

