തൊഴിലാളികൾക്കൊപ്പം ഐ.എം.സി.സി ഇഫ്താർ
text_fieldsഐ.എം.സി.സി കബ്ദിൽ സംഘടിപ്പിച്ച ഇഫ്താർ
കുവൈത്ത് സിറ്റി: ഐ.എം.സി.സി കുവൈത്ത് കബ്ദിൽ വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കൊപ്പം ഇഫ്താർ സംഘടിപ്പിച്ചു. സംഗമം നാഷനൽ ലീഗ് സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ ഉദ്ഘാനം ചെയ്തു. ഇസ്ലാമിന്റെ വിശാലമായ സാഹോദര്യ കാഴ്ചപ്പാടും മനുഷ്യ സ്നേഹവുമാണ് ഇത്തരം പരിപാടികൾ കൊണ്ട് മുന്നോട്ട് വെക്കുന്നതെന്ന് സത്താർ കുന്നിൽ പറഞ്ഞു. ഐ.എം.സി.സി കുവൈത്ത് പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു.
വിവിധ സംഘടന നേതാക്കളായ മുനീർ കുണിയ, സി.എച്ച്. ഫൈസൽ, അബ്ദുള്ള കടവത്ത്, ഫായിസ് ബേക്കൽ, ജലീൽ അരിക്കാടി, സിദ്ധിഖ് ശർക്കി, അൻസാർ ഓർച്ച എന്നിവർ സംസാരിച്ചു. മുനീർ തൃക്കരിപ്പൂർ സ്വാഗതവും സഫാജ് പടന്നക്കാട് നന്ദിയും പറഞ്ഞു

