പ്രവർത്തനോദ്ഘാടനവും മെംബർഷിപ് വിതരണവും
text_fieldsയുവജന പ്രസ്ഥാന പ്രവർത്തനോദ്ഘാടനം ഫാ. ഡേവിസ്
ചിറമേൽ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: സെന്റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2023-24 വർഷത്തെ പ്രവർത്തനോദ്ഘാടനവും അംഗത്വ വിതരണവും മംഗഫ് ബഥേൽ ചാപ്പലിൽ നടന്നു. ഇടവക അഡ്മിനിസ്ട്രേറ്റിവ് വികാരി ഫാ. ബിജു പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി. ബിജു സ്വാഗതം പറഞ്ഞു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. അംഗത്വ വിതരണം കെ. മാത്യു ജോർജിന് നല്കി ഉദ്ഘാടനം ചെയ്തു.
ഇടവക ട്രസ്റ്റി എ. അലക്സാണ്ടർ എബ്രഹാം ആശംസ നേർന്നു. ആക്ടിങ് സെക്രട്ടറി അനു പാടത്തറ, ജോയന്റ് സെക്രട്ടറി സാനു ഐസക് വർഗീസ് എന്നിവർ സംബന്ധിച്ചു. യുവജനപ്രസ്ഥാന സെക്രട്ടറി റോണി നന്ദി പറഞ്ഞു.

