ഇന്ത്യൻ എംബസി ഓപൺ ഹൗസ് 20ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അടുത്ത ഒാപൺ ഹൗസ് ആഗസ്റ്റ് 20ന് വൈകീട്ട് നാലിന് നടക്കും. ഒാൺലൈൻ ഒാപൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ദിനാഘോഷവും ഇതോടനുബന്ധിച്ച് നടക്കും.
അന്വേഷണങ്ങൾക്ക് അംബാസഡർ മറുപടി പറയും. സൂം ആപ്ലിക്കേഷനിൽ 964 5011 3776 എന്ന െഎഡിയിൽ 559124 എന്ന പാസ്കോഡ് ഉപയോഗിച്ച് കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും പെങ്കടുക്കാവുന്നതാണ്. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം [email protected] എന്ന ഇ–മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.
നേരിട്ടുള്ള ആശയവിനിമയഘട്ടം ഒഴികെ ഭാഗങ്ങൾ എംബസിയുടെ https://m.facebook.com/indianembassykuwait/ എന്ന ഫേസ്ബുക്ക് പേജിലൂടെയും കാണാം.
കുവൈത്തിലെ ഇന്ത്യൻസമൂഹത്തിന് പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കാനാണ് ഒാപൺ ഹൗസ് ആരംഭിച്ചത്. എംബസി ഒാഡിറ്റോറിയത്തിൽ പ്രതിവാരം നടത്തിയിരുന്ന ഒാപൺ ഹൗസ് കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ സെപ്റ്റംബർ ആദ്യം നിർത്തിവെച്ചിരുന്നു. കോവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ പിന്നീട് ഒാൺലൈനായി പുനരാരംഭിക്കുകയായിരുന്നു.

