ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി നാളെ ഫഹാഹീലിൽ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി ബുധനാഴ്ച ഫഹാഹീലിൽ നടക്കും. രാവിലെ 11 മുതൽ 12 വരെ ഫഹാഹീൽ മക്ക സ്ട്രീറ്റിലെ അൽ അനൂദ് ഷോപ്പിങ് കോംപ്ലക്സ് മെസനൈൻ ഫ്ലോറിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് സെന്ററിലാണ് പരിപാടി.
വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. രാവിലെ പത്തുമുതൽ 11.30 വരെ ഔട്ട്സോഴ്സ് സെന്ററിൽ രജിസ്ട്രേഷൻ നടത്താം. ഇപ്പോൾ എംബസി എല്ലാ ആഴ്ചയിലും ജനസമ്പർക്ക പരിപാടി നടത്തുന്നുണ്ട്. ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ജനസമ്പർക്കം ഷെഡ്യൂൾ ചെയ്യുന്നത്.
പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐ.ഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടണം. പരിപാടി സമൂഹ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു.

