Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി ഇന്ന്
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി ബുധനാഴ്ച കുവൈത്ത് സിറ്റിയിലെ അലി അൽ സാലിം സ്ട്രീറ്റിൽ ജവാഹറ ടവർ മൂന്നാം നിലയിലെ ബി.എൽ.എസ് ഔട്സോഴ്സിങ് സെന്ററിൽ നടക്കും.
രാവിലെ 11 മുതൽ 12 വരെയാണ് പരിപാടി. വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. രാവിലെ പത്തുമുതൽ രജിസ്ട്രേഷൻ നടത്താം.
ഇപ്പോൾ എംബസി എല്ലാ ആഴ്ചയിലും ജനസമ്പർക്ക പരിപാടി നടത്തുന്നുണ്ട്. ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ജനസമ്പർക്കം ഷെഡ്യൂൾ ചെയ്യുന്നത്. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. പരിപാടി സമൂഹ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു.
Next Story

