ഇന്ത്യൻ ഇസ്ലാഹി സെന്റർ പൊതു സമ്മേളനം നാളെ
text_fieldsകുവൈത്ത് സിറ്റി: ‘ആദർശ വീഥിയിൽ ഉൾക്കാഴ്ചയോടെ’ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ് വ വിങ് സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഡിസംബർ 20ന് ദജീജിലെ മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം 6.45ന് ആരംഭിക്കുന്ന സമ്മേളനം സൽസബീൽ ജംഇയ്യതുൽ ഖൈരിയ്യ ജനറൽ സെക്രട്ടറി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അൽ ഫാരിസി ഉദ്ഘാടനം ചെയ്യും. ഇത്തിഹാദുൽ ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് അൽ അമീൻ സുല്ലമി സംസാരിക്കും. വിവിധ സംഘടന പ്രതിനിധികൾ സംബന്ധിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.ഫോൺ: 65829673, 99060684, 99776124.

