‘പ്രബോധന നിർവഹണം വിപുലപ്പെടുത്തണം’
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ ജഹ്റ ടെന്റിൽ സംഘടിപ്പിച്ച ദഅ് വ സംഗമം
കുവൈത്ത് സിറ്റി: ഓരോ വിശ്വാസിയുടെയും പ്രാഥമിക ഉത്തരവാദിത്തമായ പ്രബോധന നിർവഹണം കാലത്തിനനുസരിച്ച് വിപുലപ്പെടുത്തണമെന്നും ദഅ് വ മേഖലകൾ സജീവമാക്കണമെന്നും ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം പറഞ്ഞു. ജഹ്റ ടെന്റിൽ ഐ.ഐ.സി ദഅ് വ വകുപ്പ് സംഘടിപ്പിച്ച ചർച്ചാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദഅ് വ സെക്രട്ടറി അബ്ദുറഹിമാൻ തങ്ങൾ അധ്യക്ഷത വഹിച്ചു. അബൂബക്കർ സിദ്ദീഖ് മദനി, ഡോ. സലീം കുണ്ടുങ്ങൽ, അൻസാരി അബ്ദുറഹിമാൻ, ഷരീഫ് അസ്ഹരി, മനാഫ് മാത്തോട്ടം, സൈദ് മുഹമ്മദ് റഫീഖ്, അയ്യൂബ് ഖാൻ മാങ്കാവ് എന്നിവർ സംസാരിച്ചു. സൗഹൃദ ഫുട്ബാൾ മത്സരവും നടന്നു.

