ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ യൂനിറ്റ് ഭാരവാഹികൾ
text_fieldsഅനസ് മുഹമ്മദ് (പ്രസി), അബ്ദുല്ല അബൂബക്കർ (ജന. സെക്ര), ഇംറാൻ (ട്രഷ)
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ 2023 വർഷത്തേക്കുള്ള ഫർവാനിയ യൂനിറ്റ് ഭാരവാഹികളായി അനസ് മുഹമ്മദ് (പ്രസി), അബ്ദുല്ല അബൂബക്കർ (ജന.സെക്ര), ഇംറാൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു വകുപ്പ് സെക്രട്ടറിമാർ: അബ്ദുറഹിമാൻ (വൈ. പ്രസി), അഡ്വ. ജംഷാദ് (ഓർഗനൈസിങ്), ജംഷാദ് (ദഅവ), ലബീബ് (ക്യു.എൽ.എസ്, വെളിച്ചം), അബ്ദുസ്സലാം (വിദ്യാഭ്യാസം), നവീദ് മുഹമ്മദ് (സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ), നബീൽ, അബ്ദുറഹിമാൻ, സിദ്ദീഖ് മദനി (കേന്ദ്ര എക്സിക്യൂട്ടിവ്) എന്നിവരെയും തിരഞ്ഞെടുത്തു. കേന്ദ്ര നേതാക്കളായ അബ്ദുറഹിമാൻ തങ്ങൾ, ഫിറോസ് ചുങ്കത്തറ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷമീം ഒതായി ഉൽബോധനം നടത്തി.

