ഭക്തിയുടെ ഉത്സവകാലമാണ് വിശുദ്ധ റമദാൻ മാസം -നൗഷാദ് മദനി കാക്കവയൽ
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ ഹസ്സാവിയ യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ നൗഷാദ് മദനി കാക്കവയൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സത്കാര്യങ്ങളുടെ സമ്മേളന കാലമാണ് റമദാൻ മാസമെന്ന് യുവ പണ്ഡിതൻ നൗഷാദ് മദനി കാക്കവയൽ പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹസ്സാവിയ യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ ശാഖ പ്രസിഡന്റ് മുഹമ്മദ് ഹനൂബ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈസ് പ്രസിഡൻറ് സിദ്ദീഖ് മദനി നൗഷാദ് മദനിക്കുള്ള ഉപഹാരം നൽകി. കേന്ദ്ര നേതാക്കളായ യൂനുസ് സലീം, മനാഫ് മാത്തോട്ടം, അൽ അമീൻ സുല്ലമി, അനസ് മുഹമ്മദ്, അയ്യൂബ് ഖാൻ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. സെക്രട്ടറി മുഹമ്മദ് ആസിഫ് വടകര സ്വാഗതം പറഞ്ഞു. അഹ്തിശാം അബ്ദുൽ അസീസ് ഖിറാഅത്ത് നടത്തി.

