ഇന്ത്യൻ വുമൺസ് നെറ്റ്വർക്ക് ഉദ്ഘാടനം മാറ്റി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടത്താനിരുന്ന ഇന്ത്യൻ വുമൺസ് നെറ്റ്വർക്ക് ഉദ്ഘാടനം മാറ്റിവെച്ചു.
ശനിയാഴ്ച ഉച്ചക്ക് 2.30ന് നടത്താൻ നിശ്ചയിച്ച ഉദ്ഘാടനും അതോടനുബന്ധിച്ച ചർച്ചാസംഗമവുമാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പെെട്ടന്ന് മാറ്റിവെച്ചതിനാൽ ഇന്ത്യൻ സമൂഹത്തിനുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും എംബസി വാർത്തകുറിപ്പിൽ അറിയിച്ചു.
കുവൈത്തിലെ ഇന്ത്യൻ വനിതകൾക്ക് ഒത്തുകൂടാനും കഴിവുകളും അഭിരുചികളും പങ്കുവെക്കാനും വർധിപ്പിക്കാനും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വുമൺസ് നെറ്റ്വർക്ക് രൂപവത്കരിക്കുന്നത്. 'വനിതകളും മഹാമാരിയും' വിഷയത്തിലായിരുന്നു പാനൽ ഡിസ്കഷൻ നടത്താനിരുന്നത്.

