ഇന്റർനാഷനൽ ആർട്ടിസ്റ്റ് സ്പേയ്സ് ലോഗോ റിലീസ് ചെയ്തു
text_fieldsഇന്റർനാഷനൽ ആർട്ടിസ്റ്റ് സ്പേയ്സ് ലോഗോ പ്രകാശനം സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂൾ ഹെഡ് ഓഫ് ആർട്സ് ജസ്നി ഷമീർ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ആർട്ടിസ്റ്റുകളുടെ സംഘടനയായ ഇന്റർനാഷനൽ ആർട്ടിസ്റ്റ് സ്പേയ്സ് (ഇനാസ്ക്) ഒഫീഷ്യൽ ലോഗോ ചെയ്തു. സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂൾ ഹെഡ് ഓഫ് ആർട്സ് ജസ്നി ഷമീർ ലോഗോ പ്രകാശനം ചെയ്തു. ആർട്ടിസ്റ്റ് സുനിൽ കുളനട അധ്യക്ഷത വഹിച്ചു. ആർടിസ്റ്റ് അവിനാഷാണ് ലോഗോഡിസൈൻ ചെയ്തത്.
ചടങ്ങിൽ അദ്ദേഹത്തെ അഭിനന്ദിച്ചു.ശ്രീകുമാർ വല്ലന സ്വാഗതവും, ഹരി ചെങ്ങന്നൂർ നന്ദിയും അറിയിച്ചു.ആർട്ടിസ്റ്റ് മാരായ ശിവകുമാർ തിരുവല്ല ,ബിനു വടശ്ശേരിക്കര, ഉത്തമൻ കുമാരൻ, ഷാജി കോന്നി എന്നിവർ സന്നിഹിതരായിരുന്നു. ഇനാസ്ക് അംഗങ്ങളും പങ്കെടുത്തു.

