‘ഇസ്കോൺ’ മദ്റസതല രജിസ്ട്രേഷൻ ഉദ്ഘാടനം നിർവ്വഹിച്ചു
text_fields‘ഇസ്കോൺ’ മദ്റസതല രജിസ്ട്രേഷൻ ഉദ്ഘാടനത്തിൽ വിദ്യാർഥികൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തപ്പെടുന്ന ഇസ്ലാമിക് സ്റ്റുഡന്റ്സ് കോൺഫറൻസ് (ഇസ്കോൺ) പത്താമത് സമ്മേളനം നവംബർ 17, 18 തീയതികളിൽ ഖുർതുബ ഇഹ്യാഉത്തുറാസ് ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിന്റെ മദ്റസതല രജിസ്ട്രേഷൻ ഉദ്ഘാടനം കെ.കെ.ഐ.സി അബ്ബാസിയ സോണൽ പ്രസിഡന്റ് അബ്ദുൽ അസീസ് നരക്കോട്ട് മദ്റസ സ്റ്റുഡന്റ്സ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് മെഹ്റാനെ ചേർത്ത് നിർവഹിച്ചു.
മദ്റസ സദ്ർ മുദരിസ് ഷമീർ മദനി കൊച്ചി ഇസ്കോൺ സമ്മേളന വിശദീകരണം നടത്തി. കെ.കെ.ഐ.സി ക്രിയേറ്റിവിറ്റി സെക്രട്ടറി മെഹ്ബൂബ് കാപ്പാട് ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് പാർലമെന്റ് സ്പീക്കർ മെഹ്റാൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ നൗഫൽ സ്വലാഹി, യാസിർ അൻസാരി, ഇസ്ഹാഖ് പൂക്കോട്ടുംപാടം, സീനത്ത് ഉമർ കാപ്പാട് എന്നിവർ നേതൃത്വം നൽകി. സോൺ വിദ്യാഭ്യാസ സെക്രട്ടറി അസ്ലം ആലപ്പുഴ സംസാരിച്ചു. മദ്റസ ലീഡർ മുഹമ്മദ് സ്വാഗതവും സ്റ്റുഡന്റ്സ് എഡിറ്റർ മാലിക് നന്ദിയും പറഞ്ഞു.

