ഇസ്ലാഹി സെന്റർ സർഗോത്സവ് നാളെ മസ്ജിദുൽ കബീറിൽ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംഘടിപ്പിക്കുന്ന സർഗോത്സവ് 2025 വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ മസ്ജിദുൽ കബീറിൽ നടക്കും.
വിവിധ മദ്റസകളിൽനിന്നായി നൂറിൽ പരം കുരുന്നുകൾ മത്സരത്തിൽ മാറ്റുരക്കും. ബാങ്ക് വിളി, ദിക്ർ മെമ്മോറിസേഷൻ, ഹിഫ്ള്, മെമ്മറി ടെസ്റ്റ്, പോസ്റ്റർ മേക്കിങ്, ക്വിസ്, തജ് വീദ്, മലയാളം വായന, പെൻസിൽ ഡ്രോയിങ്, കളറിങ്, പ്രബന്ധ രചന, ഫോട്ടോഗ്രഫി, ഡിക്ടേഷൻ, ഗാനം (മലയാളം, ഇംഗ്ലീഷ്, അറബി), പ്രസംഗം (മലയാളം, ഇംഗ്ലീഷ്, അറബി), സ്റ്റോറി ടെല്ലിങ്, ആക്ഷൻ സോങ് തുടങ്ങി വൈവിധ്യമായ മത്സരങ്ങളാണ് നടക്കുക.
മസ്ജിദുൽ കബീറിലെ നാല് വേദികളിലായാണ് മത്സരങ്ങൾ ഒരുക്കിയിട്ടുള്ളത്.
സ്വാഗതസംഘം യോഗത്തിൽ ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു.
