ഐവ ഫർവാനിയ ഏരിയ ഭാരവാഹികൾ
text_fieldsഅസ്മിന അഫ്താബ്, ഷംല ഹഫീസ്, മുഫീദ സദർ
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഐവ കേന്ദ്ര പ്രതിനിധികളായ വർദ അൻവർ, ജയ്ഹാൻ സജീർ എന്നിവർ നിയന്ത്രിച്ചു. ഐവ ഗസ്സാലി യൂനിറ്റ്, ഐവ അൽറഷീദി യൂനിറ്റ്, ഐവ ഖൈത്താൻ യൂനിറ്റ്, ഐവ റിഗ്ഗഈ യൂനിറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഫർവാനിയ ഏരിയ ഭാരവാഹികൾ : അസ്മിന അഫ്താബ് (പ്രസി), ഫെമിന അശ്റഫ് (വൈ.പ്രസി), ഷംല ഹഫീസ് (സെക്ര), നിഫ്ത്ത ശാഹിദ് (ജോ.സെക്ര), മുഫീദ സദർ (ട്രഷ),സാദിയ നൈസാം (ഗേൾസ് വിംഗ്),സൈറ ബാനു അസ്ലം (തർബിയത്ത്).
ഐവ ഗസ്സാലി യുനിറ്റ്: ഷമീമ റഫീഖ് (പ്രസി), ഫസ്ന നസീർ (സെക്ര) ശബാസ് ജവാദ് (ട്രഷ).
ഐവ അൽറഷീദി യൂനിറ്റ്:ഷബീന ശുക്കൂർ (പ്രസി),നസീം അമീൻ (സെക്ര),ഷഹനാസ് നജീബ് (ട്രഷ).
ഐവ ഖൈത്താൻ യൂനിറ്റ്:ഹിബ (പ്രസി),ഷബ്ന മൊയ്തു (സെക്ര),ഫെമിത ഫസീഹുല്ലാഹ് (ട്രഷ). ഐവ റിഗ്ഗഈ യൂനിറ്റ്: ശഹീറ റിയാസ് (പ്രസി), നാജിയ ഫഹീം (സെക്ര), ഹർഷിദ (ട്രഷ).

