റെഡ് ആരോസ് ജഴ്സി പ്രകാശനം
text_fieldsറെഡ് ആരോസ് ജഴ്സി പ്രകാശനം ചെയ്തപ്പോൾ
കുവൈത്ത് സിറ്റി: റെഡ് ആരോസ് ക്രിക്കറ്റ് ക്ലബ് പുതിയ സീസണിലേക്കുള്ള ജഴ്സി പ്രകാശനം ഫർവാനിയ തക്കാര ഹോട്ടലിൽ നടന്നു. ഹൈവ് സ്പോർട്സിെൻറ സഹകരണത്തോടെ രണ്ടു ജഴ്സികളിലായാണ് ടീം റെഡ് ആരോസ് പുതിയ സീസണിൽ കളത്തിലിറങ്ങുന്നത്. ഔദ്യോഗിക ജേഴ്സി കൂടാതെ കോവിഡ് മുൻനിര പോരാളികളോടുള്ള ആദരസൂചകമായി മറ്റൊരു ജഴ്സി കൂടി പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് ബോധവത്കരണത്തിനായും പ്രതിസന്ധികളിൽ ആവശ്യമായ മനസികാരോഗ്യ സൂചകമായും 'every shot matters, we shall overcome' എന്ന് ജഴ്സിയിൽ ആലേഖനം ചെയ്തിട്ടുണ്ട്.
ചടങ്ങിൽ ടീം മാനേജർ ശ്യാം പ്രസാദ്, അസിസ്റ്റൻറ് മാനേജർ റിബിൻ പൗലോസ്, ട്രഷറർ അനീഷ് സ്കറിയ എന്നിവർ സംസാരിച്ചു.

