റൈസിങ് സ്റ്റാർ കുവൈത്ത് ജഴ്സി പ്രകാശനം
text_fieldsറൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് പുതിയ സീസണിലേക്കുള്ള ജഴ്സി പ്രകാശനം ചെയ്തു. സാൽമിയയിൽ നടന്ന ചടങ്ങിൽ മുഖ്യ സ്പോണ്സര് മുഹമ്മദ് സലാഹ്, റീസ യൂസുഫ് ബെഹ്ബെഹാനി, കമ്പനി അഡ്മിൻ മാനേജർ ബി.എസ്. പിള്ള റൈസിങ് സ്റ്റാർ സി.സി കുവൈത്ത് ക്യാപ്റ്റൻ വിപിൻ രാജേന്ദ്രന് കൈമാറി പ്രകാശനം നിര്‍വഹിച്ചു.
കോ സ്പോണ്സർ അൽ ജസീറ ട്രാവൽ ആൻഡ് കാർഗോ സി.ഇ.ഒ സയ്ദ് അലവി, റൈസിങ് സ്റ്റാർ സി.സി കുവൈത്ത് കോഓഡിനേറ്റർമാരായ സി.എ. ബിജു, അനീഷ് അക്ഷയ, ജയേഷ് കൊട്ടോല തുടങ്ങിയവര്‍ സംസാരിച്ചു. ഷിജു കാവാലം സ്വാഗതവും ജിജോ ബാബു ജോൺ നന്ദിയും പറഞ്ഞു.

