Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോളി തോമസിന് ഫോക്കസ് യാത്രയയപ്പ്
text_fieldsbookmark_border
പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ജോളി തോമസിന് ഫോക്കസ് കുവൈത്ത്
നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: ദീർഘനാളത്തെ കുവൈത്ത് പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ജോളി തോമസിന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നൽകി. ഫോക്കസ് കുവൈത്ത് യൂനിറ്റ് ഏഴിലെ സജീവാംഗവും കേന്ദ്ര-യൂനിറ്റ് നേതൃത്വം വഹിച്ചിട്ടുള്ള ജോളി തോമസ് ചാലക്കുടി കറുകുറ്റി സ്വദേശിയും അയാല ഇൻറർനാഷനൽ കമ്പനിയിലെ കോഓഡിനേറ്റുമാണ്. ഫോക്കസ് പ്രസിഡൻറ് രതീഷ് കുമാർ, ട്രഷറർ തമ്പി ലൂക്കോസ്, ഉപദേശക സമിതി അംഗം സലിം രാജ്, യൂനിറ്റ് കൺവീനർ ജോഹർ എബ്രഹാം, ജോയൻറ് കൺവീനർ ഷിബു മാത്യു, രതീശൻ എന്നിവർ സംസാരിച്ചു.
Next Story

