കെ. സുരേന്ദ്രൻ അനുസ്മരണം
text_fieldsഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി അനുസ്മരണ സമ്മേളനം നാഷനൽ കമ്മിറ്റി
പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോൺഗ്രസ് നേതാവും കണ്ണൂർ മുൻ ഡി.സി.സി പ്രസിഡന്റുമായ കെ. സുരേന്ദ്രന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ ഒ.ഐ.സി.സി ഓഫിസിൽ നടന്ന അനുസ്മരണ സമ്മേളനം ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ചേമ്പാലയം, സെക്രട്ടറി എം.എ. നിസാം, അക്ബർ വയനാട്, വിനോയ് കരിമ്പിൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും, ട്രഷറർ രവിചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു. സുജിത് കായലോട്, പി.കെ. സജിൽ, സനിൽ തയ്യിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

