കല (ആർട്ട്) നിറം-2023 ചിത്രരചനാ മത്സരം നവംബർ 10ന്
text_fieldsകല(ആർട്ട്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കല(ആർട്ട്) ശിശുദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ‘നിറം 2023’ ചിത്ര രചനാ മത്സരം നവംബർ 10ന്. അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ ഉച്ചക്ക് രണ്ടുമണിക്ക് മത്സരം ആരംഭിക്കും. 2005 മുതൽ മത്സരം സംഘടിപ്പിച്ചുവരുന്നതായി ഭാരവാഹികൾ വാർത്തസമ്മേളത്തിൽ അറിയിച്ചു. ഡ്രോയിങ്ങിലും പെയിന്റിങ്ങിലുമായി എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ നാല് ഗ്രൂപ്പുകളിലായാണ് മത്സരം.
ആദ്യത്തെ രണ്ടു ഗ്രൂപ്പുകൾക്ക് ക്രയോൺസും കളർപെൻസിലും ഗ്രൂപ് സി,ഡി എന്നിവക്ക് വാട്ടർ കളറും ഉപയോഗിക്കാം. ഇത് മത്സരാർഥികൾ കൊണ്ടുവരണം. ഡ്രോയിങ് ഷീറ്റ് സംഘാടകർ നല്കും. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലേ സ്കൾപ്ചർ മത്സരവും രക്ഷിതാക്കൾക്കും സന്ദർശകർക്കും ഓപൺ കാൻവാസ് പെയിന്റിങ്ങും നടക്കും. ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണനാണയം രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. വിവരങ്ങൾക്ക് [email protected] എന്ന ഇ-മെയിൽ വഴിയും 97959072, 66015466, 66114364 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ കല (ആർട്ട്) കുവൈത്ത് പ്രസിഡന്റ് ജെയ്സൺ ജോസഫ്, ജനറൽ സെക്രട്ടറി രാകേഷ് പി.ഡി. ട്രഷറർ അഷ്റഫ് വിതുര, മീഡിയ കൺവീനർ മുകേഷ് വി.പി, അമേരിക്കൻ ടൂറിസ്റ്റർ മാർക്കറ്റിങ് മാനേജർ നൗഫൽ, രജിസ്ട്രേഷൻ കൺവീനർ അജിത്, സുനിൽ എന്നിവർ പങ്കെടുത്തു.

