കേന്ദ്രത്തിന്റേത് ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രം- ഡോ. രാജാ ഹരിപ്രസാദ്
text_fieldsകുവൈത്ത് സിറ്റി: ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രമുഖ പ്രഭാഷകൻ ഡോ.രാജാ ഹരിപ്രസാദ്. ഇതിനെതിരെ കേരളത്തിൽനിന്നാണ് ശക്തമായ ചെറുത്തുനില്പുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കല കുവൈത്ത് 44ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വച്ഛമായി ഉറങ്ങാൻ ഭയം തോന്നുന്നൊരു കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പ്രസിഡന്റ് കെ.കെ. ശൈമേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. രജീഷ്, ലോക കേരള സഭാംഗം ആർ നാഗനാഥൻ, നോർക്ക ഡയറക്ടർ ബോർഡ് അംഗം എൻ. അജിത് കുമാർ, ജോയന്റ് സെക്രട്ടറി പ്രജോഷ് എന്നിവർ സംസാരിച്ചു. ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിജോയ്, കേന്ദ്ര കമ്മിറ്റി അംഗം ജെ. സജി എന്നിവർ സന്നിഹിതരായി.

