കല കുവൈത്ത് മേഖല സമ്മേളനങ്ങൾ പൂർത്തിയായി
text_fieldsജോബിൻ ജോൺ, കെ.ജി. സന്തോഷ്, കൃഷ്ണ മേലത്ത്, പി.പി. സജീവൻ
കുവൈത്ത് സിറ്റി: കല കുവൈത്ത് 89 യൂനിറ്റ് സമ്മേളനങ്ങളും നാല് മേഖല സമ്മേളനങ്ങളും പൂർത്തിയായി. അനിൽ കുമാർ നഗറിൽ (ഡി.പി.എസ് സ്കൂൾ അഹ്മദി) നടന്ന അബുഹലിഫ മേഖല സമ്മേളനം മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ. സജി ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് കെ.ജി. സന്തോഷ് അധ്യക്ഷത വഹിച്ചു.
സൂരജ് സുകുമാരൻ അനുശോചന പ്രമേയം അവതരിപ്പിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി ടി.എം. രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല പ്രസിഡന്റായി ജോബിൻ ജോണിനെയും സെക്രട്ടറിയായി കെ.ജി. സന്തോഷിനെയും തിരഞ്ഞെടുത്തു. കല കുവൈത്ത് ട്രഷറർ അനിൽ കുമാർ, ജോ.സെക്രട്ടറി ബിജോയ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വിജുമോൻ സ്വാഗതവും പുതിയ സെക്രട്ടറി കെ.ജി. സന്തോഷ് നന്ദിയും പറഞ്ഞു.
അബ്ബാസിയ മേഖല സമ്മേളനം സഖാവ് പുഷ്പൻ നഗറിൽ (ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ, അബ്ബാസിയ) ലോകകേരള സഭാംഗം ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുരേഷ് കോഴഞ്ചേരി അധ്യക്ഷത വഹിച്ചു. മേഖല എക്സിക്യൂട്ടിവ് അംഗം അശോകൻ കൂവ അനുശോചന പ്രമേയം അവതരിപ്പിച്ച സമ്മേളനത്തിൽ അബ്ബാസിയ മേഖല സെക്രട്ടറി കെ.വി. നവീൻ പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
മേഖല പ്രസിഡന്റായി കൃഷ്ണ മേലത്ത്, സെക്രട്ടറിയായി പി.പി. സജീവൻ എന്നിവരെ തിരഞ്ഞെടുത്തു. കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ട്രഷറർ അനിൽ കുമാർ, ജോ.സെക്രട്ടറി ബിജോയ്, വൈസ് പ്രസിഡന്റ് റിച്ചി കെ. ജോർജ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ അജിത്ത് കുമാർ നെടുംകുന്നം സ്വാഗതവും പുതിയ മേഖല സെക്രട്ടറി പി.പി. സജീവൻ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളെയും കേന്ദ്ര വാർഷിക സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

