കമറുദ്ദീൻ മുഹമ്മദിന് യാത്രയയപ്പ് നൽകി
text_fieldsസി. കമറുദ്ദീൻ മുഹമ്മദിന് കാഞ്ഞങ്ങാട് മുസ് ലിം സാധു സംഘം ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന സി. കമറുദ്ദീൻ മുഹമ്മദിന് കാഞ്ഞങ്ങാട് മുസ് ലിം സാധു സംഘം യാത്രയയപ്പ് നൽകി. അബ്ബാസിയ നൈസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഹസ്സൻ ബല്ല അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി.എ. നാസർ സ്വാഗതവും പറഞ്ഞു.
സി. കമറുദ്ദീൻ മുഹമ്മദ് മറുപടി പ്രസംഗം നടത്തി. സംഘടനയുടെ ഉപഹാരം പ്രസിഡന്റ് ഹസ്സൻ ബല്ല കൈമാറി. വിവിധ കാലയളവിൽ സംഘടനയുടെ ഭാരവാഹിയായി പ്രവർത്തിച്ച കമറുദ്ദീൻ മുഹമ്മദ് നിലവിൽ അഡ്വൈസറി ബോർഡ് അംഗമായിരുന്നു. 43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് നാട്ടിൽ പോകുന്നത്.
അഡ്വൈസറി ബോർഡ് ചെയർമാൻ സി.എച്ച്. ഫൈസൽ, അഡ്വൈസറി അംഗങ്ങളായ സി.എച്ച്. മജീദ്, സുബൈർ കള്ളാർ, സിറാജ് ചുള്ളിക്കര, ഭാരവാഹികളായ നാസർ ചുള്ളിക്കര, ശംസുദ്ദീൻ ബദരിയ, സമദ് കോട്ടോടി, ഹാരിസ് മുട്ടുന്തല, അസ്ലം പരപ്പ, പ്രവർത്തക സമിതി അംഗങ്ങളായ അഷ്റഫ് കുച്ചാണം,മുഹമ്മദ് അലി ബദരിയ, ശുകൂർ ഹാജി, മഹ്റൂഫ് കൂളിയങ്കാൽ, സി.എച്ച്.ഫലീൽ, ഫവാസ് കോയാപ്പള്ളി, യൂനുസ് അതിഞാൽ എന്നിവർ സംബന്ധിച്ചു.

