കെ.ഇ.എ അബ്ബാസിയ ഏരിയ ഭാരവാഹികളായി
text_fieldsഒ.വി. പുഷ്പരാജൻ, സുമേഷ് രാജ്, ഷംസുദ്ദീൻ ബദരിയ, പി.വി. ബാബു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ കുവൈത്ത് അബ്ബാസിയ ഏരിയ ജനറൽ ബോഡി യോഗം മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സമദ് കൊട്ടോടി അധ്യക്ഷത വഹിച്ചു. ഏരിയ ജനറൽ സെക്രട്ടറി ശ്രീനിവാസൻ റിപ്പോർട്ടും ട്രഷറർ പി.വി. ബാബു കണക്കും അവതരിപ്പിച്ചു. ഉപദേശക സമിതിയംഗം സുധൻ ആവിക്കര ഏകോപനം നിർവഹിച്ചു. സുരേന്ദ്രൻ മുങ്ങത്ത് ഹസൻ ബല്ല എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: ഒ.വി. പുഷ്പരാജൻ (പ്രസിഡന്റ്), സുമേഷ് രാജ് (ജനറൽ സെക്രട്ടറി), ഷംസുദ്ദീൻ ബദരിയ (ട്രഷറർ), പി.വി. ബാബു (ഓർഗനൈസിങ് സെക്രട്ടറി), നാസർ ചുള്ളിക്കര, ശ്രീധരൻ കടവത്ത്, അൻസാർ ഓർച്ച, (വൈസ് പ്രസിഡന്റുമാർ), ഖലീൽ തിടിൽ, ചന്ദ്രൻ, ഖാലിദ് ബേക്കൽ (ജോയന്റ് സെക്രട്ടറിമാർ), പ്രശാന്ത് നെല്ലിക്കാട്ട്, ഹനീഫ പാലായി, സതീശൻ, അനീഷ്, വി. രാജേഷ്, റഹീം, ബിജു ഗോപിനാഥ്, സുനിൽ കുമ്പള, അനിൽ ചീമേനി (എക്സി.അംഗങ്ങൾ),സത്താർ കുന്നിൽ, രാമകൃഷ്ണൻ കള്ളാർ, മഹമൂദ് അപ്സര, സുധൻ ആവിക്കര, സമദ് കൊട്ടോടി, എം.വി. ശ്രീനിവാസൻ (ഉപദേശക സമിതിയംഗങ്ങൾ). നേതാക്കളായ ഹമീദ് മധൂർ, അസീസ് തളങ്കര, സി.എച്ച്. ഫൈസൽ, സി.എച്ച്. മുഹമ്മദ് കുഞ്ഞി, സലാം കളനാട്, മുനീർ കുണിയ എന്നിവർ സംസാരിച്ചു.

