കെ.ഡി.എൻ.എ കുവൈത്ത് ദേശീയ ദിനാഘോഷം
text_fieldsകെ.ഡി.എൻ.എ സംഘടിപ്പിച്ച കുവൈത്ത് ദേശീയ ദിനാഘോഷം
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ കുവൈത്ത് ദേശീയദിനം ആഘോഷിച്ചു.ഓൺലൈൻ പരിപാടി ഗ്രാൻഡ് ഹൈപ്പർ ഡയറക്ടർ അയൂബ് കച്ചേരി ഉദ്ഘാടനം ചെയ്തു.
കെ.ഡി.എൻ.എ പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ചു. ഹുസൈഫ അബ്ബാസ് മുഖ്യാതിഥിയായി. റാഫി കോഴിക്കോട്, ഗ്ലാഡിസ് ലോറീന, രജിത തുളസി, ഷാഹിന സുബൈർ എന്നിവരുടെ ഗാനങ്ങളും എയ്സ ഫാത്തിമ ഫിറോസ്, ധർമിത ധർമരാജ്, താര തുളസി, ലിബ സുൽഫിക്കർ, സമിൻ സബിക്, അമൽ ഫാത്തിമ, ഇസബെൽ സജി, ഷഹ്സാദ് ഷാഹുൽ എന്നിവരുടെ നൃത്തവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ആക്ടിങ് പ്രസിഡൻറ് കൃഷ്ണൻ കടലുണ്ടി സന്ദേശം നൽകി. അഡ്വൈസറി ബോർഡ് അംഗങ്ങളായ ഇലിയാസ് തോട്ടത്തിൽ, സന്തോഷ് പുനത്തിൽ, വിമൻസ് ഫോറം പ്രസിഡൻറ് ഷാഹിന സുബൈർ, പ്രോഗ്രാം കൺവീനർ ഫിറോസ് നാലകത്ത്, വൈസ് പ്രസിഡൻറ് ടി.എം. പ്രജു, അബ്ബാസിയ ഏരിയ പ്രസിഡൻറ് തുളസീധരൻ തോട്ടക്കര, ഫർവാനിയ പ്രസിഡൻറ് മൻസൂർ ആലക്കൽ, ഫഹാഹീൽ ഏരിയ പ്രസിഡൻറ് റൗഫ് പയ്യോളി, സാൽമിയ ഏരിയ പ്രസിഡൻറ് വി.എ. ഷംഷീർ എന്നിവർ സംസാരിച്ചു. സുരേഷ് മാത്തൂർ, എം.എം. സുബൈർ, ഇ.പി. ഷഹീർ എന്നിവർ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി എം.എം. സുബൈർ സ്വാഗതവും ട്രഷറർ ഷിജിത് കുമാർ ചിറക്കൽ നന്ദിയും പറഞ്ഞു.

