കെ.ഡി.എൻ.എ കുവൈത്ത് ഓണ പൂക്കള മത്സരം തിരുവോണനാളിൽ
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്തിലെ മലയാളികൾക്കായി തിരുവോണ ദിവസം ഓണപൂക്കള മത്സരം നടത്തുന്നു. വീടുകളിൽ ഇടുന്ന പൂക്കളം അവരുടെ വീടുകളിൽ ചെന്ന് വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തുക. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ സെപ്റ്റംബർ എട്ടിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കുന്ന ഓണാഘോഷ ചടങ്ങിൽ വിതരണം ചെയ്യും.
അസോസിയേഷൻ പ്രസിഡന്റ് ബഷീർ ബാത്ത ജനറൽ സെക്രട്ടറി സുബൈർ എം.എം. ജനറൽ കൺവീനർ സുരേഷ് മാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗത സംഘം ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. സമൃദ്ധമായ ഓണസദ്യ, കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം എന്നിവ ഓണാഘോഷത്തിന്റെ ആകർഷകങ്ങളാണ്. വിവരങ്ങൾക്ക് 55067272, 97465522 നമ്പറുകളിൽ ബന്ധപ്പെടണം.

