കെ.ഇ.എ സിറ്റി ഏരിയ സമൂഹ നോമ്പ് തുറ
text_fieldsകെ.ഇ.എ സിറ്റി ഏരിയ സമൂഹ നോമ്പ് തുറയിൽ സാജു ചെമ്മനാട് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ കുവൈത്ത് സിറ്റി ഏരിയ കമ്മിറ്റിയുടെ സമൂഹ നോമ്പ് തുറ മുബാറകിയ ദുബായ് ഹോട്ടലിൽ നടന്നു. ഏരിയ ഓർഗനൈസിങ് സെക്രട്ടറി റസാഖ് ചെമ്മനാട് അധ്യക്ഷത വഹിച്ചു. കേന്ദ്ര ആക്ടിങ് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തുു.
സാജു ചെമ്മനാട് റമദാൻ പ്രഭാഷണം നടത്തി. കേന്ദ്ര ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ, ചീഫ് കോഓഡിനേറ്റർ ഹനീഫ പാലായി, അഡ്വൈസറി ബോർഡ് അംഗങ്ങളായ മുനീർ കുണിയ, സലാം കളനാട്, അഷ്റഫ് തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു. കബീർ തളങ്കര, ഹാരിസ് മുട്ടുംതല, നവാസ് പള്ളിക്കാൽ, ഉമ്മർ ഉപ്പള, അബ്ദുല്ല ബംബ്രാണ, മഹറൂഫ്, മൊയ്ദീൻ, ആഷിഫ്, മജീദ്, കെ.സി. അബ്ദുല്ല, നൗഷീർ, സുരേന്ദ്രൻ, പി. അസീസ്, തസ്ലീം, മൊയ്നുദ്ദീൻ, ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി. ഇഫ്താർ കൺവീനർ സലാം ഇടക്കാവിൽ സ്വാഗതവും ആക്ടിങ് സെക്രട്ടറി എൻ.ബി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

