കെ.ഇ.എ ഈദ്-ഈസ്റ്റർ-വിഷു പ്രോഗ്രാം ഇന്ന്
text_fieldsകെ.ഇ.എ ഈദ്-ഈസ്റ്റർ-വിഷു പ്രോഗ്രാം പോസ്റ്റർ പ്രകാശനം മെഡക്സ് ഓപ്പറേഷൻ മനേജർ ജുനൈസ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ ഈസ്റ്റർ വിഷു പ്രോഗ്രാം ശനിയാഴ്ച വൈകുന്നേരം നാലു മുതൽ അബ്ബാസിയ യുനൈറ്റഡ് സ്കൂളിൽ നടക്കും. കുവൈത്തിലെ കലാകരന്മാരെ അണിനിരത്തി വിവിധ കലാ പ്രകടനങ്ങൾ കോർത്തിണക്കിയാണ് പരിപാടി. പരിപാടിയുടെ പോസ്റ്റർ ഫഹാഹീൽ മെഡക്സ് മെഡിക്കൽ സെൻ്ററിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. മെഡക്സ് ഓപ്പറേഷൻ മനേജർ ജുനൈസിൽ നിന്ന് പോസ്റ്റർ കെ.ഇ.എ ആക്ടിംഗ് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ജനറൽ സെക്രട്ടറി ഹമീദ് മധൂർ, പ്രോഗ്രാം കൺവീനർ റഫീക്ക് ഒളവറ എന്നിവർ എറ്റുവാങ്ങി. കെ.ഇ.എ കേന്ദ്ര ഭരവാഹികൾ, എരിയ ഭാവാഹികൾ എന്നിവർ പങ്കെുടുത്തു.

