കെ.ഇ.എ ഈദ്-ഈസ്റ്റർ-വിഷു പ്രോഗ്രാം
text_fieldsകെ.ഇ.എ ഈദ്-ഈസ്റ്റർ-വിഷു പ്രോഗ്രാം സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ കുവൈത്ത് മെഡക്സ് ഈദ് ഈസ്റ്റർ വിഷു പ്രോഗ്രം സംഘടിപ്പിച്ചു. യുനൈറ്റഡ് സ്കൂളിൽ നടന്ന പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
ചീഫ് പാട്രൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ആക്ടിങ് സെക്രട്ടറി റഹീം ആരിക്കാടി സംഘടന പ്രവർത്തനം വിശദീകരിച്ചു. മെഡക്സ് മെഡിക്കൽ സെന്റർ ഓപറേഷൻ മാനേജർ ഷഫീക്ക് ഫാസിൽ, ഓർഗനൈസിങ് സെക്രട്ടറി സി.എച്ച്. ഫൈസൽ, ചീഫ്കോഓഡിനേറ്റർ ഹനീഫ പലായി, അഡ്വൈസറി ബോർഡ് അംഗം അഷ്റഫ് തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.
റാഫി കല്ലായിയുടെ നേതൃത്വത്തിലുള്ള എസ് ബാൻഡ് ഗ്രൂപ്പിന്റെ ഗാനമേള, പ്രണഹ് ഡാൻസ് ഗ്രൂപ്, ചങ്ക്സ് നമ്പർ വൺ കുവൈത്ത്, പ്രതീക്ഷ കുവൈത്ത് ടീം എന്നിവയുടെ കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് മുട്ടുംതല, സുബൈർ കാടംകോട്, ഖാദർ കടവത്ത്, യാദവ് ഹോസ്ദുർഗ്, ജലീൽ ആരിക്കാടി എന്നിവർ പരിപാടി അവതരിപ്പിച്ചവർക്കുള്ള ഉപഹാരം നൽകി. പ്രോഗ്രാം ജനറൽ കൺവീനർ റഫീക്ക് ഒളവറ സ്വാഗതവും ട്രഷറർ അസീസ് തളങ്കര നന്ദിയും പറഞ്ഞു.

