കാസർകോട് ജില്ല അസോ. ഭാരവാഹികൾ
text_fieldsരാമകൃഷ്ണൻ കള്ളാർ (പ്രസി), ഹമീദ് മധൂർ (ജന. സെക്ര), അസിസ് തളങ്കര (ട്രഷ)
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) ജനറൽ കൗൺസിൽ യോഗം അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ചീഫ് പാട്രൺ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ. നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, രാമകൃഷ്ണൻ കള്ളാർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: രാമകൃഷ്ണൻ കള്ളാർ (പ്രസി), ഹമീദ് മധൂർ (ജന. സെക്ര), അസീസ് തളങ്കര (ട്രഷ), സി.എച്ച്. ഫൈസൽ (ഓർഗനൈസിങ് സെക്ര), ഹനീഫ പാലായി (ചീഫ് കോഡിനേറ്റർ), വിമൽ ശിവൻ (ഓഡിറ്റർ), മുഹമ്മദ് കുഞ്ഞി സി.എച്ച്, ഹാരിസ് മുട്ടുംതല, സുബൈർ കാടങ്കോട്, ഖാദർ കടവത്ത് (വൈ. പ്രസി), റഹീം ആരിക്കാടി, പ്രശാന്ത് നെല്ലിക്കാട്ട്, യാദവ് ഹോസ്ദുർഗ്, സുരേന്ദ്രൻ മുങ്ങത്ത് (സെക്ര), ജലീൽ ആരിക്കാടി (ജോ.ട്രഷ), റഫീക്ക് ഒളവറ (മീഡിയ കൺ.), നാസർ ചുള്ളിക്കര (ആർട്സ് വിങ്), കെ.വി. സമീഉല്ല (സ്പോർട്സ് വിങ്), കബീർ തളങ്കര (പബ്ലിക് റിലേഷൻസ്). ചെയർമാൻ ഖലീൽ അടൂർ, അഡ്വൈസറി ബോർഡ് അംഗം അപ്സര മഹ്മൂദ്, അശ്റഫ് തൃക്കരിപ്പൂർ, വിവിധ ഏരിയ ഭാരവാഹികളായ അബ്ദുല്ല കടവത്ത്, നവാസ് പള്ളിക്കൽ, സമദ് കൊട്ടോടി, എസ്.എം. ഹമീദ്, അഷ്റഫ് കുച്ചാണം, ഫായിസ് ബേക്കൽ, റഫീഖ് ഒളവറ എന്നിവർ സംസാരിച്ചു. നൗഷാദ് തിഡിൽ, അനുരാജ് ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിൽ ബാൻഡ് ഗാനമേളയും അരങ്ങേറി. ശ്രീനിവാസൻ സ്വാഗതവും അസീസ് തളങ്കര നന്ദിയും പറഞ്ഞു. റിട്ടേണിങ് ഓഫിസർമാരായ സലാം കളനാട്, അഷ്റഫ് അയ്യൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

