കെ.ഇ.എ ‘കാസർകോട് ഉത്സവ്-2023’ കൂപ്പൺ പ്രകാശനം
text_fieldsകെ.ഇ.എ ‘കാസർകോട് ഉത്സവ്-2023’ കൂപ്പൺ പ്രകാശനത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കെ.ഇ.എ ‘കാസർകോട് ഉത്സവ്-2023’ കൂപ്പൺ പ്രകാശനം അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ നടന്നു. മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ പ്രോഗ്രാം ഫിനാൻഷ്യൽ കൺവീനർ മുഹമ്മദ് കുഞ്ഞി സി.എച്ചിന് നൽകി പ്രകാശനം നിർവഹിച്ചു. കെ.ഇ.എ ജനറൽ സെക്രട്ടറി ഹമീദ് മധുർ, ട്രഷറർ അസീസ് തളങ്കര.
ചീഫ് കോഓഡിനേറ്റർ ഹനീഫ പാലാഴി, മറ്റു ഭാരവാഹികളായ ഹാരിസ് മുട്ടുംതല, റഹീം ആരിക്കാടി, ജലീൽ ആരിക്കാടി, റഫീഖ് ഒളവറ, ശ്രീനിവാസൻ, സുരേന്ദ്രൻ മുങ്ങാത്ത്, വിവിധ ഏരിയ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഡിസംബർ എട്ടിനാണ് ‘കാസർകോട് ഉത്സവ്-2023’ അരങ്ങേറുന്നത്. അബ്ബാസിയ ആസ്പിയർ ഇന്ത്യൻ സ്കൂളിൽ നടത്തുന്ന മെഗാ പരിപാടിയിൽ നാട്ടിൽനിന്നും കലാരംഗത്തുള്ളവർ പങ്കെടുക്കും.

