കെ.ഇ.എ ഖൈത്താൻ ക്രിക്കറ്റ് പോസ്റ്റർ പ്രകാശനം
text_fieldsകെ.ഇ.എ ക്രിക്കറ്റ് ടൂർണമെന്റ് പോസ്റ്റർ പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ ടൂർണമെന്റ് കൺവീനർ
കുമാർ പുല്ലൂരിന് നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് ഖൈത്താൻ ഏരിയ മാർച്ച് 17ന് നടത്തുന്ന ഏകദിന നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റിന്റെ പോസ്റ്റർ പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ ടൂർണമെന്റ് കൺവീനർ കുമാർ പുല്ലൂരിന് നൽകി പ്രകാശനം ചെയ്തു.
കബ്ദ് റിസോർട്ടിൽ നടന്ന ചടങ്ങിൽ ചീഫ് പാട്രൺ സത്താർ കുന്നിൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഹമീദ് മധൂർ, അസീസ് തളങ്കര, ഹനീഫ് പാലായി, സി.എച്ച്. മുഹമ്മദ് കുഞ്ഞി, ഹാരിസ് മുട്ടുന്തല, കാദർ കടവത്ത്, യാദവ് ഹോസ്ദുർഗ്, സ്പോട്സ് കൺവീനർ സമീയുള്ള, മീഡിയ കൺവീനർ റഫീഖ് ഒളവറ.
അഡ്വൈസറി അംഗങ്ങളായ സലാം കളനാട്, മുനീർ കുണിയ, നൗഷാദ് തിടിൽ, ഖൈത്താൻ ഏരിയ ഭാരവാഹികളായ എസ്.എം. ഹമീദ്, അഷ്റഫ് കോളിയടുക്കം, ഖാലിദ് പള്ളിക്കര, കബീർ മഞ്ഞമ്പാറ, സമ്പത്ത് മുള്ളേരിയ, നിസാം മൗക്കോട്, മുനീർ ബെലക്കാട് എന്നിവർ പങ്കെടുത്തു. ഫോൺ: 99385303,65947264, 65625260.

