കെ.ഇ.എ കുവൈത്ത് സിറ്റി ഏരിയ ഭാരവാഹികൾ
text_fieldsനവാസ് പള്ളിക്കാൽ, കെ.സി. അബ്ദുല്ല, അനുരാജ് ശ്രീധരൻ, അബ്ദുല്ല ബമ്പ്രാണ
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ കുവൈത്ത് സിറ്റി ഏരിയ ജനറൽ ബോഡി യോഗം ചെയർമാൻ ഖലീൽ അടൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നവാസ് പള്ളിക്കാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സലാം എടക്കാവിൽ റിപ്പോർട്ടും ആഷിഫ് മാമു കണക്കും അവതരിപ്പിച്ചു.
പ്രശാന്ത് നെല്ലിക്കാട്ട്, അബ്ദുല്ല കടവത്ത് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: നവാസ് പള്ളിക്കാൽ (പ്രസിഡന്റ്), കെ.സി. അബ്ദുല്ല (ജനറൽ സെക്രട്ടറി), അനുരാജ് ശ്രീധരൻ (ട്രഷറർ), അബ്ദുല്ല ബമ്പ്രാണ (ഓർഗനൈസിങ് സെക്രട്ടറി), റസാഖ് ചെമ്മനാട്, ഉമ്മർ ഉപ്പള, തസ്ലീം തുരുത്തി (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് തെക്കേക്കാട്, ആഷിഫ് മാമു, മഹറൂഫ് കോട്ടപ്പുറം (സെക്രട്ടറിമാർ), അസീസ് തളങ്കര, ഹാരിസ് മുട്ടുന്തല, കബീർ തളങ്കര, മുസ്തഫ ചെമ്മനാട്, മുഹമ്മദ് കുഞ്ഞി ആവിക്കൽ (ഉപദേശക സമിതിയംഗങ്ങൾ), എൻ.ബി. മുഹമ്മദ് കുഞ്ഞി, മൊയ്തീൻ ഉദുമ, ഇക്ബാൽ മാവിലാടം, സി. രാമചന്ദ്രൻ, സുരേന്ദ്രൻ പാക്കം, ജോസഫ് ജോൺ, ടി.കെ.പി. ഷാഫി, ശോബിത്ത്, നൗഷീർ, സലാം എടക്കാവിൽ, മഹ്റൂഫ് എടക്കാവിൽ, ഹുസൈൻ മച്ചമ്പാടി (എക്സിക്യൂട്ടിവ് അംഗങ്ങൾ). സലാം എടക്കാവിൽ സ്വാഗതവും കെ.സി. അബ്ദുല്ല നന്ദിയും പറഞ്ഞു.

