കെ.ഇ.എ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകെ.ഇ.എ ഫഹാഹീൽ ഏരിയ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കെ.ഇ.എ ഫഹാഹീൽ ഏരിയ കമ്മിറ്റി മെട്രോ മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.ഇ.എ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ അഷറഫ് അയ്യൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മുരളി വാഴക്കോടൻ അധ്യക്ഷത വഹിച്ചു.
കെ.ഇ.എ ആക്ടിങ് ജനറൽ സെക്രട്ടറി അഷ്റഫ് കുച്ചാണം, മെട്രോ മെഡിക്കൽ മാർക്കറ്റിങ് മാനേജർ ബഷീർ ബാത്ത, ഡോ. തുഷാര, ഏരിയ രക്ഷാധികാരി സുബൈർ കാടംകോട്, കേന്ദ്ര മീഡിയ കൺവീനർ അബ്ദു കടവത്ത്, റഫീഖ് ഒളവറ, സിറ്റി ഏരിയ പ്രസിഡന്റ് നവാസ് പള്ളിക്കൽ എന്നിവർ ആശംസ നേർന്നു. ഏരിയ ആക്ടിങ് സെക്രട്ടറി ലെനീഷ് മുട്ടത്ത് സ്വാഗതവും സുനിൽകുമാർ ആറിൽ നന്ദിയും പറഞ്ഞു. ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ഇ.സി.ജി തുടങ്ങിയവ പരിശോധിക്കാൻ ക്യാമ്പിൽ അവസരം ഒരുക്കി.

