കെ.ഇ.എ പിക്നിക് പോസ്റ്റർ പ്രകാശനം
text_fieldsകെ.ഇ.എ ഖൈത്താൻ ഏരിയ ഫാമിലി പിക്നികിന്റെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ ഖൈത്താൻ ഏരിയ ഫാമിലി പിക്നിക് പോസ്റ്റർ പ്രകാശനം സനാ അൽ യമൻ സെൻട്രൽ മാർക്കറ്റ് പ്രതിനിധി കുതുബുദ്ധീൻ പിക്നിക് കൺവീനർ രജേഷ് പരപ്പക്ക് നൽകി നിർവഹിച്ചു. വൈസ് പ്രസിഡന്റ് കുതുബുദ്ധിൻ അധ്യക്ഷത വഹിച്ചു.
കെ.ഇ.എ ജനറൽ സെക്രട്ടറി ഹമീദ് മധുർ, മറ്റു ഭാരവാഹികളായ സത്താർ കുന്നിൽ, അസീസ് തളങ്കര, ഹനീഫ് പാലായി, സലാം കളനാട്, മുഹമ്മദ് കുഞ്ഞി സി.എച്ച്, സമീയുള്ള, യാദവ് ഹോസ്ദുർഗ്, റഫീഖ് ഒളവറ, ഇബ്രാഹിം കുന്നിൽ, കബീർ മഞ്ഞമ്പാറ, സാജിദ് സുൽത്താൻ, കുമാർ പുല്ലുർ, സമ്പത്ത് മുള്ളേരിയ.
എസ്.എം. മമ്മു, അബ്ദുൽ റഹിമാൻ, അൻവർ ബെലക്കാട്, അബ്ദു കടവത്ത്, ശ്രീനിവാസൻ, മുസ്തഫ ചെമ്മനാട്, സിദ്ധിഖ് ശർക്കി, റഹിം ചെർക്കള, ഇഖ്ബാൽ പെരുംമ്പട്ട എന്നിവർ പങ്കെടുത്തു. സെക്രട്ടറി അഷറഫ് കോളിയടുക്കം സ്വാഗതവും ഖാലിദ് പള്ളിക്കര നന്ദിയും പറഞ്ഞു. ഒക്ടോബർ 19,20 തീയതികളിൽ കബ്ദ് റിസോട്ടിലാണ് പിക്നിക്.

