കെ.ഇ.സി.എഫ് ക്രിസ്മസ് കരോൾ സർവിസ് പ്രോഗ്രാം
text_fieldsകെ.ഇ.സി.എഫ് ക്രിസ്മസ് കരോൾ സർവിസ് പ്രോഗ്രാം അലക്സിയോസ് മാർ
യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത്സിറ്റി: കുവൈത്ത് എപ്പിസ്കോപ്പൽ ചർച്ചസ് ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ് ) ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ സർവിസ് പ്രോഗ്രാം നടത്തി. നാഷനൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടന്ന പരിപാടികൾ റവ.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശവും ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തി.
കെ.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡോ. പ്രകാശ് പി തോമസ്, എൻ.ഇ.സി.കെ കോമൺ കൗൺസിൽ സെക്രട്ടറി റോയ് കെ. യോഹന്നാൻ, റവ. സാജൻ ജോർജ്, റവ. ബിനോയ് ജോസഫ് പ്രസിഡന്റ്, റവ. എൻ.എം.ജെയിംസ്, സാജു പോൾ, ഡോ. സണ്ണി വർഗീസ്, അന്നമ്മ ജോർജ്, ജാനിസ് സന്തോഷ് എന്നിവർ സംസാരിച്ചു. 13 പള്ളികളിൽനിന്നായി 16 ടീമുകൾ പങ്കെടുത്തു.
പരിപാടികൾക്ക് കോഓഡിനേറ്റർ ജോർജ് പുന്നൂസ്, മാത്യു എബ്രഹാം, ബാബു കെ തോമസ്, ജോജോ ജോൺ, ബാബു എബ്രഹാം ജോൺ, കുര്യൻ ജേക്കബ്, കുരുവിള ചെറിയാൻ, എബ്രഹാം മാത്യു, റെയ്ജു അരീക്കര, ജോൺ വർഗീസ്, ലൈജു പി ഐസക്, അലക്സ് പുത്തൂർ, രഞ്ജിത് കുരുവിള, മോഹൻ ജോർജ് എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും മോമെന്റോ നൽകി.

