ഖൈത്താൻ മെട്രോ ഫാർമസി ഉദ്ഘാടനം ചെയ്തു
text_fieldsഖൈത്താൻ മെട്രോ ഫാർമസി കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ആറാമത്തെ ഫാർമസി ഖൈത്താനിൽ പ്രവർത്തനം ആരംഭിച്ചു. ഖൈത്താൻ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഫാർമസി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഖൈത്താൻ മെട്രോ ഫാർമസിയിലും ഫർവാനിയ, സാൽമിയ, ഫഹാഹീൽ ഫാർമസികളിലും ഓഫർ ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തെ മറ്റു രാജ്യങ്ങളിലെ സ്ഥാനപതിമാർ, നയതന്ത്രജ്ഞർ, ബിസിനസുകാർ, ഐ.ബി.പി.സി അംഗങ്ങൾ, എ.ബി.സി.കെ അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

