കെ.ഐ.സി 2022 കലണ്ടര്‍ പ്രകാശനം
text_fieldsകുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ 2022 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം വൈസ് ചെയര്മാന്
ഉസ്മാന് ദാരിമി, സീ സ്കൈ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ മൂര്‍ത്തി ഹരി കേശവിന് നല്കി
നിര്‍വഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ 2022 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം കെ.ഐ.സി വൈസ് ചെയര്മാന് ഉസ്മാന് ദാരിമി, സീ സ്കൈ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ മൂര്‍ത്തി ഹരി കേശവിന് നല്കി നിര്‍വഹിച്ചു. കേന്ദ്ര സെക്രട്ടറിമാരായ നാസര്‍ കോഡൂര്‍, നിസാര്‍ അലങ്കാര്‍ എന്നിവര്‍ സംബന്ധിച്ചു.
കുവൈത്തിെൻറ പ്രവാസഭൂമികയിലും നാട്ടിലുമായി നിറഞ്ഞുനിന്ന സുവർണ കാലഘട്ടത്തിെൻറ അടയാളപ്പെടുത്തലുകളുമായി 25 മാസം നീളുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കാണ് 2022 ജനുവരി മുതല്‍ തുടക്കമാകുന്നത്. ഈ കാലയളവില്‍ നടപ്പാക്കുന്ന പ്രധാന പദ്ധതികളുടെയും പരിപാടികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍ പുറത്തിറക്കിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

