കെ.ഐ.സി അബ്ബാസിയ മേഖല കമ്മിറ്റി
text_fieldsഅബ്ദുൽ ഹമീദ് അൻവരി (പ്രസി.), ഹബീബ് കെ.എം. കയ്യം (ജന. സെക്ര.), യൂസുഫ് ഫറോക്ക് (ട്രഷ.)
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) അബ്ബാസിയ മേഖല കമ്മിറ്റി ഭാരവാഹികൾ: അബ്ദുൽ ഹമീദ് അൻവരി (പ്രസി.), ഹബീബ് കെ.എം. കയ്യം (ജന. സെക്ര.), യൂസുഫ് ഫറോക്ക് (ട്രഷ.), അബ്ദുറസാഖ് ദാരിമി, ശംസുദ്ദീൻ യമാനി, അബ്ദുസലാം ഒറ്റപ്പാലം (വൈസ്. പ്രസി.), അബ്ദുറഷീദ് കോഡൂർ, ഫാറൂഖ് കെ.എം. കയ്യം, സുലൈമാൻ ഒറ്റപ്പാലം (ജോ. സെക്ര.).
കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുറസാഖ് ദാരിമി അധ്യക്ഷത വഹിച്ചു. 2020-2022 പ്രവർത്തന റിപ്പോർട്ട് ഹബീബ് കെ.എം. കയ്യം അവതരിപ്പിച്ചു. കെ.ഐ.സി വൈസ് പ്രസിഡന്റ് ഇസ്മായിൽ ഹുദവി, മീഡിയ ആൻഡ് ഐ.ടി സെക്രട്ടറി നിസാർ അലങ്കാർ എന്നിവർ സംസാരിച്ചു. ഹബീബ് കെ.എം. കയ്യം സ്വാഗതവും യൂസുഫ് ഫറോക്ക് നന്ദിയും പറഞ്ഞു.

