കെ.ഐ.സി ഈദ് സംഗമവും പ്രാർഥന സദസ്സും
text_fieldsകെ.ഐ.സി ഈദ് സംഗമത്തിൽ ഉസ്മാൻ ദാരിമി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി ആഭിമുഖ്യത്തിൽ ഈദ് സംഗമവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. അബ്ബാസിയ കെ.കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു. ഇ.എസ്. അബ്ദുൽ റഹ്മാൻ ഹാജി അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി ഈദ് സന്ദേശം നൽകി. ആത്മ സമർപ്പണത്തിന്റെയും മാനവിക ഐക്യത്തിന്റെയും സന്ദേശമാണ് ബലി പെരുന്നാൾ നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർഗലയ വിങ്ങിന്റെ നേതൃത്വത്തിൽ ഇശൽ വിരുന്ന്, പ്രാർഥന സദസ്സ് തുടങ്ങിയവയും നടന്നു. കേന്ദ്ര മേഖല നേതാക്കളായ ഹുസ്സൻകുട്ടി നീരാണി, ശംസുദ്ദീൻ യമാനി, അബ്ദുൽ കരീം ഫൈസി, ആദിൽ വെട്ടുപാറ, മിസ്ഹബ് തലയില്ലത്ത്, കെ.ടി. റാഷിദ്, സ്വാദിഖ് തിരൂർക്കാട് സംസാരിച്ചു.
അബ്ദുൽ ലത്തീഫ് എടയൂർ, ഇല്യാസ് മൗലവി, ഇസ്മായിൽ ബേവിഞ്ച, അബ്ദുൽ സലാം പെരുവള്ളൂർ, ഇസ്മായിൽ വള്ളിയോത്ത്, ഹസ്സൻ തഖ്വ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി നന്ദിയും പറഞ്ഞു.

