കെ.ഐ.സി ഫഹാഹീല്‍ കമ്മിറ്റി ഭാരവാഹികൾ
text_fieldsഅബ്ദുറഷീദ് മസ്താൻ (ജന.സെക്ര.) അബ്ദുൽസലാം പെരുവള്ളൂർ (പ്രസി.) സമീർ പാണ്ടിക്കാട് (ട്രഷ.)
കുവൈത്ത് സിറ്റി: കുവൈത്തിലെ സമസ്തയുടെ പോഷക ഘടകമായ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) പുതിയ ഫഹാഹീൽ മേഖല കമ്മിറ്റിയെ തെരഞ്ഞെടുത്തു. കെ.ഐ.സി മജ്ലിസുൽ അഅ് ലാ അംഗം അബ്ദുലത്തീഫ് വളാഞ്ചേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അബ്ദുൽസലാം പെരുവള്ളൂർ (പ്രസി.), അബ്ദുറഷീദ് മസ്താൻ (ജന. സെക്ര), സമീർ പാണ്ടിക്കാട് (ട്രഷ), ഇല്യാസ് ബാഹസൻ തങ്ങൾ, ഹംസ വാണിയന്നൂർ, ടി.വി. ഫൈസൽ (വൈ.പ്രസി.), ഇസ്മായിൽ വെള്ളിയോത്ത്, മുഹമ്മദ് ആരിഫ് കുറ്റിപ്പുറം, ഹംസക്കുട്ടി പാപ്പിനിശേരി (ജോ. സെക്ര).
കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് അമീൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, ഇസ്മായിൽ ഹുദവി, മുഹമ്മദലി ഫൈസി എന്നിവർ സംസാരിച്ചു. എൻജിനീയർ മുനീർ സ്വാഗതവും അബ്ദുറഷീദ് മസ്താൻ നന്ദിയും പറഞ്ഞു.

