ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ കെ.ഐ.സി മനുഷ്യജാലിക
text_fieldsകെ.ഐ.സി സംഘടിപ്പിച്ച മനുഷ്യജാലികയിൽ സൈനുൽ
ആബിദ് ഇരിങ്ങാവൂർ മുഖ്യപ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി ‘മനുഷ്യ ജാലിക’ സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ.ഐ.സി ആക്ടിങ് ജനറൽ സെക്രട്ടറി മുഹമ്മദ് അമീൻ മുസ്ലിയാർ ചേകന്നൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദ് ഇരിങ്ങാവൂർ പ്രമേയ പ്രഭാഷണം നടത്തി. അബ്ദുൽ ഗഫൂർ ഫൈസി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. അമീർ, അജ്മൽ, സകരിയ തുടങ്ങിയവർ ജാലികാ ഗീതം ആലപിച്ചു. ഇസ്മായിൽ ഹുദവി പ്രാർഥന നിർവഹിച്ചു. കേന്ദ്ര നേതാക്കളായ അബ്ദുൽ ഹക്കീം മുസ്ലിയാർ വാണിയന്നൂർ,അബ്ദുൽ ഹമീദ് അൻവരി, അബ്ദുൽ ലത്തീഫ് എടയൂർ,ഹസൻ തഖ്വ, യു.എ. അബ്ദുൽ റസാഖ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ഇസ്മായിൽ വള്ളിയോത്ത് സ്വാഗതവും അബ്ദുൽ നാസർ കോഡൂർ നന്ദിയും പറഞ്ഞു.

