കെ.ഐ.സി ഖൈത്താൻ മേഖല ഭാരവാഹികൾ
text_fieldsമഹ്മൂദ് ഹാജ, മിസ്അബ് തലയില്ലത്ത്, അബൂബക്കർ മയ്യേരി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഖൈത്താൻ മേഖല കൗൺസിൽ മീറ്റും വാർഷിക ജനറൽ ബോഡി യോഗവും കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു.
മേഖല വൈസ് പ്രസിഡന്റ് അബൂബക്കർ മയ്യേരി അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി ആബിദ് ഫൈസി പ്രാർഥന നിർവഹിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി ആമുഖ പ്രഭാഷണം നിർവഹിച്ചു. അബൂബക്കർ മയ്യേരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ മഹമൂദ് ഹാജി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി മിസ്അബ് തലയില്ലത്ത് സ്വാഗതവും അബൂബക്കർ മയ്യേരി നന്ദിയും പറഞ്ഞു.
യോഗത്തിൽ 2025-2026 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കേന്ദ്ര വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് എടയൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: മഹ്മൂദ് ഹാജി (പ്രസി), മിസ്അബ് തലയില്ലത്ത് (ജന.സെക്ര), അബൂബക്കർ മയ്യേരി (ട്രഷ), അബ്ദുല്ല അസ്ഹരി, അസീസ് പാടൂർ, അബ്ദുസ്സലാം മുസ്ലിയാർ (വൈ.പ്രസി), സുഹൈൽ തയ്യുള്ളതിൽ, റിയാസ് നടുവണ്ണൂർ, എൻ.ടി. ഷംസീർ (സെക്രട്ടറിമാർ).

