കെ.ഐ.സി മഹ്ബൂല കമ്മിറ്റി ഭാരവാഹികൾ
text_fieldsമുഹമ്മദ് അമീൻ മുസ്ലിയാർ (പ്രസി), മുഹമ്മദ് ആദിൽ (ജന.സെക്ര), ഹസൻ തഖ്വ (ട്രഷ)
കുവൈത്ത് സിറ്റി: സമസ്തയുടെ പോഷക ഘടകമായ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) മഹ്ബൂല മേഖല പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ.ഐ.സി മജ്ലിസുൽ അഅ് ലാ അംഗം അബ്ദുല്ലത്തീഫ് വളാഞ്ചേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: മുഹമ്മദ് അമീൻ മുസ്ലിയാർ (പ്രസി), മുഹമ്മദ് ആദിൽ (ജന.സെക്ര), ഹസൻ തഖ്വ (ട്രഷ), മുഹമ്മദ് എ.ജി, എൻജി. മുനീർ പി, മുഷ്താഖ് നഹ (വൈ.പ്രസി), സി.പി. തസ്ലീം, നാസർ കാപ്പാട്, റാഷിദ് ചീക്കോട് (ജോ.സെക്ര). യോഗത്തിൽ മുഹമ്മദ് അമീൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, ഇസ്മായിൽ ഹുദവി, മുഹമ്മദലി ഫൈസി എന്നിവർ സംസാരിച്ചു. എൻജിനീയർ മുനീർ സ്വാഗതവും അബ്ദുറഷീദ് മസ്താൻ നന്ദിയും പറഞ്ഞു.

