കെ.ഐ.സി മെംബർഷിപ് കാമ്പയിൻ
text_fieldsകെ.ഐ.സി അബ്ബാസിയ മേഖല മെംബർഷിപ് കാമ്പയിൻ അബ്ദുൽ ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി:'പൈതൃക പാതയിൽ പതറാതെ' എന്ന പേരിൽ കെ.ഐ.സി അബ്ബാസിയ മേഖല സംഘടിപ്പിച്ച മെംബർഷിപ് കാമ്പയിൻ അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ നടന്നു. മേഖല പ്രസിഡന്റ് അബ്ദുൽ ഹമീദ് അൻവരി അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി ഉദ്ഘാടനം ചെയ്തു.
മെംബർഷിപ് കാമ്പയിൻ പ്രമേയ വിശദീകരണം കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി നിർവഹിച്ചു. അബ്ബാസിയ മേഖല മെംബർഷിപ് ഉദ്ഘാടനം അബ്ദുൽ ഗഫൂർ ഫൈസി പുതിയ മെംബർഷിപ് മുഹമ്മദ് റാഷിദ് തങ്ങൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. മേഖല ജനറൽ സെക്രട്ടറി ഹബീബ് കയ്യം സ്വാഗതവും ട്രഷറർ യൂസുഫ് ഫറോക്ക് നന്ദിയും പറഞ്ഞു.

