കെ.ഐ.സി അനുസ്മരണവും പ്രാർഥന സദസ്സും
text_fieldsഅനുസ്മരണ പരിപാടിയിൽ കെ.ഐ.സി ആക്ടിങ് പ്രസിഡന്റ് മുസ്തഫ ദാരിമി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റി (കെ.ഐ.സി) നേതൃത്വത്തിൽ ശൈഖ് ജീലാനി, കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ, വളാഞ്ചേരി മുഹമ്മദ് മുസ്ലിയാർ എന്നിവരുടെ അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു.
അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സദസ്സിൽ കെ.ഐ.സി വൈസ് പ്രസിഡന്റ് ഇസ്മാഈൽ ഹുദവി അധ്യക്ഷതവഹിച്ചു.
ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മുസ്തഫ ദാരിമി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
മഹാന്മാരുടെ സംശുദ്ധമായ മാതൃക പിന്തുടർന്ന് ജീവിക്കുന്നത് വിജയത്തിന് നിമിത്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ശംസുദ്ദീൻ ഫൈസി പ്രാർഥന നിർവഹിച്ചു.
അമീൻ മുസ്ലിയാർ ചേകന്നൂർ മൗലീദിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി നന്ദിയും പറഞ്ഞു.

