കെ.ഐ.സി സിറ്റി മേഖല കമ്മിറ്റി ഭാരവാഹികൾ
text_fieldsഅബ്ദു കുന്നുംപുറം (ജന. സെക്ര), മുഹമ്മദ് അലി പുതിയങ്ങാടി (പ്രസി), മുസ്തഫ പരപ്പനങ്ങാടി (ട്രഷ)
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) 2023-24 വർഷത്തേക്കുള്ള സിറ്റി മേഖല കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: മുഹമ്മദ് അലി പുതിയങ്ങാടി (പ്രസി), അബ്ദു കുന്നുംപുറം (ജന. സെക്ര), മുസ്തഫ പരപ്പനങ്ങാടി (ട്രഷ), സമീർ ചെട്ടിപ്പടി, മുഹമ്മദ് വാണിയന്നൂർ, ബഷീർ പി.ആർ. കൊയിലാണ്ടി (വൈസ് പ്രസി), മുർഷിദ് കരുളായി, ബദറുദ്ദീൻ, ശരീഫ് ആതവനാട് (ജോ.സെക്ര).
കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് അലി പുതിയങ്ങാടി അധ്യക്ഷത വഹിച്ചു. സമീർ ചെട്ടിപ്പടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, ട്രഷറർ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി എന്നിവർ സംസാരിച്ചു. സമീർ ചെട്ടിപ്പടി സ്വാഗതവും അബ്ദു കുന്നുംപുറം നന്ദിയും പറഞ്ഞു.

