കെ.ഐ.സി റമദാൻ പ്രഭാഷണം
text_fieldsകെ.ഐ.സി സെക്രട്ടറി മുഹമ്മദ് അമീൻ മുസ്ലിയാർ ചേകന്നൂർ റമദാൻ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി റമദാൻ കാമ്പയിന്റെ ഭാഗമായി പ്രഭാഷണം സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെയർമാൻ ഷംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. മുഹമ്മദ് അമീൻ മുസ്ലിയാർ ചേകന്നൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. മതത്തിന്റെ ആത്മ സത്ത ഉൾകൊണ്ട് സൽകര്‍മങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിശുദ്ധ റമദാനിനെ വിനിയോഗിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
മുസ്തഫ ദാരിമി പ്രാർഥന നിർവഹിച്ചു. കേന്ദ്ര നേതാക്കളായ ഉസ്മാൻ ദാരിമി അടിവാരം, ഇസ്മായിൽ ഹുദവി, മുഹമ്മദലി പുതുപ്പറമ്പ്, അബ്ദുൽ നാസർ കോഡൂർ, അബ്ദുൽ സലാം പെരുവള്ളൂർ, ശിഹാബ് മാസ്റ്റർ, അബ്ദുൽ മുനീർ പെരുമുഖം, അബ്ദുൽ റസാഖ്, ഇസ്മായിൽ വള്ളിയോത്ത് സംബന്ധിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി നെല്ലായ സ്വാഗതവും ഹസ്സൻ തഖ്വ നന്ദിയും പറഞ്ഞു.

