കെ.ഐ.സി സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു
text_fieldsകെ.ഐ.സി സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മലപ്പുറം സുന്നി മഹലില്‍ നിര്‍വഹിച്ചു.
സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ, കെ.ഐ.സി പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, വൈസ് പ്രസിഡൻറ് ഇസ്മാഈല്‍ ഹുദവി, ഹനീഫ കൊടുവള്ളി, ശിഹാബ് കോഡൂര്‍, സവാദ് കൊയിലാണ്ടി, വാഹിദ് പെരുമുഖം തുടങ്ങിയവര്‍ സംബന്ധിച്ചു. കുവൈത്തിെൻറ പ്രവാസ ഭൂമികയിലും നാട്ടിലുമായി നിറഞ്ഞുനിന്ന സുവര്‍ണ കാലഘട്ടത്തിെൻറ അടയാളപ്പെടുത്തലുകളുമായി 25 മാസം നീളുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കാണ് 2022 ജനുവരി മുതല്‍ തുടക്കമാകുന്നത്.

